ഫ്രാൻസിസ് കോക്വലിൻ ഇനി വിയ്യാറയലിൽ

- Advertisement -

ഫ്രഞ്ച് ഡിഫൻസീവ് മിഡ്ഫീൽഡറായ ഫ്രാൻസിസ് കോക്വലിനിനെ വിയ്യാറയൽ സ്വന്തമാക്കി. വലൻസിയയിൽ നിന്ന് നാലു വർഷത്തെ കരാറിലാണ് കോക്വലിൻ വിയ്യാറയലിൽ എത്തുന്നത്. അവസാന രണ്ട് വർഷമായി കോക്വലിൻ വലൻസിയക്ക് വേണ്ടി ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. 89 മത്സരങ്ങൾ വലൻസിയക്ക് വേണ്ടി കോക്വലിൻ കളിച്ചു. മൂന്ന് ഗോളുകളും താരത്തിന് നേടാനായി.

വലൻസിയക്ക് ഒപ്പം ഒരു കോപ ഡെൽ റേ കിരീടവും താരം നേടിയിട്ടുണ്ട്. മുമ്പ് ആഴ്സണൽ, ചാൾട്ടൺ തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുള്ള താരമാണ്. ആഴ്സണലിനിപ്പം രണ്ട് എഫ് എ കപ്പ് ഉൾപ്പെടെ നാല് കിരീടവും കോക്വലിൻ നേടിയിട്ടുണ്ട്. നാക്കെ താരത്തെ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.

Advertisement