“ഡോർട്മുണ്ടിൽ കളിക്കുന്നതിൽ സന്തോഷം” – സാഞ്ചോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ടാർഗറ്റായ ജേഡൻ സാഞ്ചോ ജർമ്മനിയിൽ തന്നെ തുടരും എന്നതിന് കൂടുതൽ സൂചനകൾ വരുന്നു. ഡോർട്മുണ്ടിൽ കളിക്കുന്നതിൽ താൻ സന്തോഷവാനാണെന്ന് കഴിഞ്ഞ ദിവസം സാഞ്ചോ മാധ്യമങ്ങളോട് പറഞ്ഞു. പ്രീസീസൺ മത്സരത്തിൽ സാഞ്ചോ ഇന്നലെ ഡോർട്മുണ്ടിനായി ഇറങ്ങിയിരുന്നു‌. താരത്തെ വിൽക്കില്ല എന്ന് കഴിഞ്ഞ ദിവസം ഡോർട്മുണ്ട് മാനേജ്മെന്റും പറഞ്ഞിരുന്നു.

താൻ ഡോർട്മുണ്ടിന്റെ ടീമിനൊപ്പം കളിക്കുന്നതിൽ അതീവ സന്തോഷവാനാണ് എന്ന് സാഞ്ചോ പറഞ്ഞു. ഇവിടെ ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്. പുതിയ യുവതാരങ്ങൾ വളർന്നു വരുന്നുണ്ട്. അവർക്ക് വഴി കാണിക്കാൻ ആവുന്നതിൽ തൃപ്തി ഉണ്ട് എന്നും സാഞ്ചോ പറഞ്ഞു. സാഞ്ചോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കരാർ ധാരണയിൽ ആയിരുന്നു എങ്കിലും ഡോർട്മുണ്ട് ആവശ്യപ്പെടുന്ന തുക കൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാവാത്തതോടെ ട്രാൻസ്ഫർ പ്രതിസന്ധിയിലാവുകയായിരുന്നു.