“തോൽവിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല, ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ഫൈനൽ മാത്രമായിരുന്നു”

- Advertisement -

അറ്റലാന്റക്കെതിരായ മത്സരത്തിൽ തോൽവിയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഇഞ്ചുറി ടൈമിൽ പിറന്ന രണ്ട് ഗോളുകളായിരുന്നു പിഎസ്ജിയെ പരാജയത്തിൽ നിന്നും രക്ഷിച്ചത്. അറ്റലാന്റക്കെതിരെ ഇറങ്ങുമ്പോളും ലക്ഷ്യം വെച്ചിരുന്നത് ചാമ്പ്യൻസ് ലീഗ് ഫൈനലും കിരീടവുമായിരുന്നു.

പിഎസ്ജി മികച്ച ടീമാണ് അതിലേക്കാൾ ഉപരി ഒരു മികച്ച കുടുംബം കൂടിയാണ് പിഎസ്ജി. ഇത്രയും മികച്ച ടീമായ പിഎസ്ജി തോൽക്കുമെന്ന് ചിന്തിക്കുന്നത് തന്നെ അസംഭവ്യമായിരുന്നെന്ന് മത്സര ശേഷം നെയ്മർ പറഞ്ഞു. 90ആം മിനുട്ട് വരെ 1 ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് പിഎസ്ജി മത്സരത്തിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയത്. അറ്റലാന്റയുടെ പ്രതിരോധത്തെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു മാർക്വീനിയോസിന്റെയും മാക്സിം ചോപോ-മോട്ടിങ്ങിന്റേയും ഗോളുകൾ പിറക്കുന്നത്.

Advertisement