ക്രിസ്റ്റ്യൻസൻ ഇനി ചെൽസിയിൽ ഇല്ല, ബാഴ്സലോണയുടെ ഡിഫൻസിലേക്ക്

20220516 130854

ചെൽസിയുടെ സെന്റർ ബാക്കായ ക്രിസ്റ്റ്യൻസൺ ക്ലബിൽ തുടരില്ല. ഇന്ന് ചെൽസി പരിശീലകൻ ടൂഷൽ ക്രിസ്റ്റ്യൻസ് ക്ലബ് വിടും എന്നത് സ്ഥിരീകരിച്ചു. ഫ്രീ ഏജന്റായ ക്രിസ്റ്റ്യൻസൻ ചെൽസിയിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. താരം ഇനി ബാഴ്സലോണയിലേക്ക് ആകും പോവുക. ക്രിസ്റ്റ്യൻസനും ബാഴ്സലോണയും തമ്മിൽ നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ ക്രിസ്റ്റ്യൻസന്റെ വരവ് ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ചെൽസിക്ക് ഒപ്പം 2012 മുതൽ ഉള്ള താരമാണ് ക്രിസ്റ്റ്യൻസൺ. 26കാരനായ താരം ചെൽസിക്കായി ഇതുവരെ നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഡെന്മാർക്ക് ദേശീയ ടീമിനായി 50 മത്സരങ്ങളും ക്രിസ്റ്റ്യൻസൺ കളിച്ചിട്ടുണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം നാലു കിരീടങ്ങൾ നേടിയിട്ടുണ്ട്.