“സഞ്ജു സാംസൺ മികച്ച ക്യാപ്റ്റൻ, സ്കോർ ഡിഫൻഡ് ചെയ്യുമ്പോൾ ആണ് ക്യാപ്റ്റന്റെ മികവ് കാണുന്നത്” – ഇർഫാൻ

Sanjusamson

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ. ഐ പി എൽ പ്ലേ ഓഫ് ഉറപ്പിക്കുന്നതിന് അടുത്ത് എത്തിയിരിക്കുന്ന രാജസ്ഥാന്റെ കുതിപ്പിന് പിറകിൽ സഞ്ജുവിന്റെ മികവ് ഉണ്ടെന്ന് ഇർഫാൻ പറയുന്നു. ഐ പി എല്ലിൽ യുവ ക്യാപ്റ്റന്മാരിൽ മികച്ച ക്യാപ്റ്റൻ ആണ് സഞ്ജു സാംസൺ. ഇർഫാൻ ട്വിറ്ററിൽ പറഞ്ഞു‌. ഒരു സ്കോർ ഡിഫൻഡ് ചെയ്യുമ്പോൾ ആണ് ക്യാപ്റ്റന്റെ മികവ് കൂടുതൽ കാണുന്നതും ആവശ്യമുള്ളതും. രാജസ്ഥാൻ സ്കോർ സ്ഥിരമായി ഡിഫൻഡ് ചെയ്ത് വിജയിക്കുന്നുണ്ട്. ഇർഫാൻ പറഞ്ഞു.

ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്ത ടീമുകൾ അധികവും പരാജയപ്പെട്ടപ്പോൾ സഞ്ജുവിന്റെ ടീം അങ്ങനെ പതറിയില്ല. ഏഴ് വിജയങ്ങളാണ് അവർ സ്കോർ ഡിഫൻഡ് ചെയ്ത് കൊണ്ട് നേടിയത്. ഇന്നലെയും രാജസ്ഥാൻ സ്കോർ ഡിഫൻഡ് ചെയ്ത് കൊണ്ടായിരുന്നു വിജയിച്ചത്. സഞ്ജു ബാറ്റിംഗിൽ വലിയ പ്രകടനങ്ങൾ ഈ സീസണിൽ കാണിച്ചില്ല എങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റൻസിൽ ഏറെ പ്രശംസ നേടുന്നുണ്ട്.