“ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത്” – ടെൻ ഹാഗ്

20220516 164010

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തുന്ന എറിക് ടെൻ ഹാഗ് താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിലനിർത്താൻ ആണ് ആഗ്രഹിക്കുന്നത് പറഞ്ഞു. മാഞ്ചസ്റ്ററിൽ റൊണാൾഡോയെ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത്. റൊണാൾഡോ ഈ ക്ലബിന് പ്രധാനപ്പെട്ട താരമാണ്. ടെൻ ഹാഗ് പറഞ്ഞു. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോറർ ആണ് റൊണാൾഡോ.

റൊണാൾഡോ വലിയ താരമാണ്. തന്റെ കരിയറിൽ ഇതുവരെ റൊണാൾഡോ അത് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല റൊണാൾഡോയുടെ കിരീടങ്ങൾ നേടാനും വിജയിക്കാനും ഉള്ള അമ്പീഷനും പ്രധാനമാണ്. ടെൻ ഹാഗ് പറഞ്ഞു. കഴിഞ്ഞ ദിവസം ടെൻ ഹാഗിനൊപ്പം പ്രവർത്തിക്കാൻ താൻ കാത്തിരിക്കുക ആണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും പറഞ്ഞിരുന്നു.

Previous articleക്രിസ്റ്റ്യൻസൻ ഇനി ചെൽസിയിൽ ഇല്ല, ബാഴ്സലോണയുടെ ഡിഫൻസിലേക്ക്
Next articleടിമ്പറിനെയും ആന്റണിയെയും മാഞ്ചസ്റ്ററിലേക്ക് എത്തിക്കുമോ എന്ന ചോദ്യത്തിന് ടെൻ ഹാഗിന്റെ മറുപടി