അവസരങ്ങൾ ഇല്ല, ബയേൺ താരം മാർക്ക് റോക ലീഡ്സിലേക്ക്

20220613 234839

ബയേൺ മ്യൂണിക്ക് മാർക് റോക്കയെ ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കും. 14 മില്യൺ യൂറോയ്ക്ക് താരത്തെ വിൽക്കാൻ ബയേമ്മ് സമ്മതിച്ചതായാണ് വിവരങ്ങൾ. ഇതിൽ 12 മില്യൺ യൂറോ ട്രാംസ്ഫർ തുകയും 2 മിക്യൺ ആഡ്-ഓണും ആകും. കഴിഞ്ഞ രണ്ട് വർഷമായി ബയേണൊപ്പം ഉണ്ടെങ്കിലും ഒട്ടും അവസരം റോകയ്ക്ക് ലഭിച്ചിരുന്നില്ല.

റോക ലീഡ്സിൽ നാലു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. ഈ ആഴ്ച തന്നെ ലീഡ്സ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കും. റിലഗേഷനിൽ നിന്ന് രക്ഷപ്പെട്ട ലീഡ്സ് അടുത്ത സീസണിൽ മികച്ച ടീമിനെ തന്നെ പ്രീമിയർ ലീഗിൽ അണി നിരത്താൻ ആണ് ആഗ്രഹിക്കുന്നത്. 25കാരനായ താരം വർഷം മുമ്പാണ് എസ്പാൻയോളിൽ നിന്ന് ബയേണിലേക്ക് എത്തിയത്.

Previous articleഏഷ്യൻ കപ്പ് യോഗ്യത ഉറപ്പാക്കണം, ഇന്ന് ഇന്ത്യ ഹോങ്കോങിന് എതിരെ
Next article“താൻ എന്നും മാഞ്ചസ്റ്റർ സിറ്റി ഫാൻ ആയിരുന്നു” – ഹാളണ്ട്