“താൻ എന്നും മാഞ്ചസ്റ്റർ സിറ്റി ഫാൻ ആയിരുന്നു” – ഹാളണ്ട്

ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി മാറിയ എർലിങ് ഹാളണ്ട് താൻ എന്നും മാഞ്ചസ്റ്റർ സിറ്റി ഫാൻ ആയിരുന്നു എന്ന് പറഞ്ഞു‌. താൻ ഇംഗ്ലണ്ടിൽ ആണ് ജനിച്ചത്. അതുകൊണ്ട് തന്നെ താൻ എന്നും മാഞ്ചസ്റ്റർ സിറ്റി ഫാൻ ആയിരുന്നു. ഹാളണ്ട് പറഞ്ഞു. ഈ ക്ലബിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ തനിക്ക് അറിയാമായിരുന്നു എന്നും ഹാളണ്ട് പറഞ്ഞു. ഹാളണ്ടിന്റെ പിതാവ് പണ്ട് മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു.

തനിക്ക് മാഞ്ചസ്റ്റർ സിറ്റി സ്വന്തം വീട് പോലെ ആണ്. സിറ്റിയുടെ മത്സരങ്ങൾ കാണാൻ താൻ ഒരുപാട് തവണ വന്നിട്ടുണ്ട്. തമിക്ക് ഇവിടെ മികച്ച താരമായി വളരാൻ ആകും എന്ന് ഹാളണ്ട് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ ആയ ഗ്വാർഡിയോളക്ക് കീഴിൽ കളിക്കാൻ ആകുന്നതിൽ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.