ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പാക്കണം, ഇന്ന് ഇന്ത്യ ഹോങ്കോങിന് എതിരെ

20220612 113830

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ട് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് വിജയങ്ങളുമായി ഇന്ത്യ യോഗ്യതയുടെ വക്കിലാണ്. ആദ്യ മത്സരത്തിൽ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ അഫ്ഗാനെയും തോൽപ്പിച്ചു. അഫ്ഗാനെ സഹലിന്റെ ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തിൽ ആയിരുന്നു ഇന്ത്യ തോൽപ്പിച്ചത്.

രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി ഹോങ്കോങ് ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ആണ് ഹോങ്കോങിനെ ഒന്നാമത് നിർത്തുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് മാത്രമെ ഏഷ്യൻ കപ്പിലേക്ക് നേരിട്ട് യോഗ്യത ഉറപ്പുള്ളൂ. അതുകൊണ്ട് തന്നെ ഇന്ത്യ ഇന്ന് വിജയിക്കാൻ തന്നെ ആകും ശ്രമിക്കുക. സമനിലയോ തോൽവിയോ ആണെങ്കിൽ മികച്ച രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുമെന്ന പ്രതീക്ഷയും ഇന്ത്യക്ക് ഉണ്ട്‌

ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

Previous article“ഹാളണ്ട് ട്രാൻസ്ഫറിനെതിരെ പരാതി നൽകി, എമ്പപ്പെ ട്രാൻസ്ഫറിന് എതിരെയും പരാതി നൽകും” – ലാലിഗ പ്രസിഡന്റ്
Next articleഅവസരങ്ങൾ ഇല്ല, ബയേൺ താരം മാർക്ക് റോക ലീഡ്സിലേക്ക്