ബാഴ്സയും ഡിപായുമായി കരാർ ധാരണ, ഇനി വാങ്ങാൻ പണം വേണം

ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ക്യാപ്റ്റൻ ഡിപായിയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ബാഴ്സലോണ. ഡിപായും ബാഴ്സലോണയും തമ്മിൽ കരാർ ധാരണയിൽ ആയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഡിപായ് ബാഴ്സലോണയിലേക്ക് വരാം സമ്മതം അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ ലിയോണിനോടും ഡിപായ് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുകയാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഡിപായിക്കായി ഇതുവരെ ഔദ്യോഗിക ഓഫർ ഒന്നും ബാഴ്സലോണ സമർപ്പിച്ചിട്ടില്ല. താരങ്ങളെ വിറ്റാൽ മാത്രമെ പുതിയ താരങ്ങളെ വാങ്ങാൻ പറ്റുകയുള്ളൂ എന്നാണ് ബാഴ്സലോണ ബോർഡ് പറയുന്നത്. വാങ്ങാനുള്ള പണം എന്നതിനൊപ്പം വേതനം കൊടുക്കണം എങ്കിലും താരങ്ങൾ ക്ലബ് വിടേണ്ടതുണ്ട് എന്നാണ് ബാഴ്സലോണ പറയുന്നത്. എന്തായാലും ഡിപായിയെ വാങ്ങിയെ പറ്റൂ എന്നാണ് കോമാൻ പറയുന്നത്. സുവാരസ്, വിദാൽ എന്നിവരെ വിൽക്കാൻ ആണ് ഇപ്പോൾ ബാഴ്സലോണ ശ്രമിക്കുന്നത്.

Previous articleമിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്
Next articleബാത്ശുവായിക്ക് ചെൽസി പുതിയ കരാർ നൽകി, പക്ഷെ ലോണിൽ പാലസിൽ