ബാത്ശുവായിക്ക് ചെൽസി പുതിയ കരാർ നൽകി, പക്ഷെ ലോണിൽ പാലസിൽ

ചെൽസി സ്‌ട്രൈക്കർ മിച്ചി ബാത്ശുവായി ഈ സീസണിൽ ക്രിസ്റ്റൽ പാലസിൽ ലോണിൽ കളിക്കും. ചെൽസിയുമായുള്ള കരാർ പുതുക്കിയ ശേഷമാണ് താരം സീസൺ ലോണിൽ ലണ്ടൻ ക്ലബ്ബ് തന്നെയായ ക്രിസ്റ്റൽ പാലസിൽ പോകുന്നത്. മുൻപും താരം ലോണിൽ പാലസിനായി കളിച്ചിട്ടുണ്ട്.

2016 ൽ ചെൽസിയിൽ എത്തിയെങ്കിലും ആദ്യ ഇലവനിൽ സ്ഥിരം സ്ഥാനം കണ്ടെത്താൻ താരത്തിനായിരുന്നില്ല. ഈ സീസണിൽ തിമോ വെർണർ കൂടെ എത്തിയതോടെയാണ് താരം ചെൽസി ക്യാമ്പ് വിടാൻ തീരുമാനിച്ചത്. ഒരു വർഷത്തേക്കാണ് താരം അടുത്ത സമ്മറിൽ അവസാനിക്കാൻ ഇരുന്ന തൻെറ കരാർ നീട്ടിയത്. ചെൽസിക്ക് വേണ്ടി 25 ഗോളുകൾ നേടിയിട്ടുണ്ട്. ബെൽജിയൻ ദേശീയ ടീം അംഗമാണ്.

Previous articleബാഴ്സയും ഡിപായുമായി കരാർ ധാരണ, ഇനി വാങ്ങാൻ പണം വേണം
Next articleബിയെൽസ തന്ത്രങ്ങൾ ലീഡ്സ് യുണൈറ്റഡിൽ തുടരും