ആഞ്ചലീനോ ഇനി തുർക്കിയിൽ, ഗലറ്റസര താരമായി

Wasim Akram

Picsart 23 07 12 18 41 32 589
Download the Fanport app now!
Appstore Badge
Google Play Badge 1

ആർ.ബി ലൈപ്സിഗിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് ആഞ്ചലീനോ ലോൺ അടിസ്ഥാനത്തിൽ തുർക്കി വമ്പന്മാർ ആയ ഗലറ്റസരയിൽ ചേർന്നു. മുൻ മാഞ്ചസ്റ്റർ സിറ്റി താരത്തെ ഈ സീസണിലെ ലോണിന് ശേഷം തുർക്കി ക്ലബിന് സ്വന്തമാക്കാനും ആവും.

ആഞ്ചലീനോ

അടുത്ത സീസണിൽ 7/8 മില്യൺ യൂറോ നൽകിയാൽ താരത്തെ തുർക്കി ക്ലബിന് സ്വന്തമാക്കാൻ ആവും. തനിക്ക് ഗലറ്റസരയിൽ മാത്രം ചേർന്നാൽ മതി എന്ന താരത്തിന്റെ നിർബന്ധവും ഡീൽ പെട്ടെന്ന് നടക്കാൻ കാരണമായി. താൻ തുർക്കി ക്ലബിൽ ചേർന്ന വിവരം ആഞ്ചലീനോ പ്രഖ്യാപിക്കുകയും ചെയ്തു.