മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ആൽവാരോ ഫെർണാണ്ടസ് ബെൻഫികയിൽ

Newsroom

Picsart 24 01 17 15 46 15 107
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾ ബാക്ക് അൽവാരോ ഫെർണാണ്ടസ് ഈ സീസണിന്റെ അവസാനം വരെ ലോണിൽ പോർച്ചുഗീസ് വമ്പൻമാരായ ബെൻഫിക്കയ്ക്കയിൽ കളിക്കും. രണ്ട് ക്ലബും ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മാഞ്ചസ്റ്റർ 24 01 17 15 46 30 399

20-കാരൻ ഇതുവരെ ലാ ലിഗ ക്ലബായ ഗ്രാനഡ സിഎഫിൽ ആയിരുന്നു ലോണിൽ കളിച്ചിരുന്നത്. ആകെ 13 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു. അവസരം കുറവായത് കൊണ്ടാണ് ക്ലബ് താരത്തെ ലോണിൽ നിന്ന് തിരിച്ചുവിളിച്ചത്.

അൽവാരോ 2020-ൽ റയൽ മാഡ്രിഡിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്‌. 2021/22 സീസണിൽ ഡെൻസിൽ ഹാറൂൺ റിസർവ്-ടീം പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയിരുന്നു.

പ്രെസ്റ്റൺ നോർത്ത് എൻഡിലും നേരത്തെ ലോണിൽ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനായി ഇതുവരെ സീനിയർ അരങ്ങേറ്റം നടത്തിയിട്ടില്ല.