മെഹ്ദി തരെമി ഇന്റർ മിലാനിലേക്ക്

Newsroom

Picsart 24 01 17 12 54 16 892
Download the Fanport app now!
Appstore Badge
Google Play Badge 1

പോർട്ടോ സ്‌ട്രൈക്കർ മെഹ്ദി തരെമി ഇന്റർ മിലാനിലേക്ക്. ഈ സീസണിന്റെ അവസാനത്തിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ ആകും താരം ഇന്റർ മിലാനിലേക്ക് എത്തുകം പോർട്ടോയിലെ തരെമിയുടെ കരാർ ജൂണിൽ അവസാനിക്കും. ജനുവരി ആയതോടെ താരം ഇപ്പോൾ തന്നെ ഫ്രീ ഏജന്റായി. ആ അവസരം മുതലെടുത്താണ് ഇന്റർ ഈ സൈനിംഗ് നടത്തുന്നത്.

മെഹ്ദി 125339

31 കാരനായ ഇറാനിയൻ ഇന്റർനാഷണൽ ഇതിനകം തന്നെ വ്യക്തിപരമായ നിബന്ധനകൾ ഇന്ററുമായി അംഗീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വേനൽക്കാലത്ത് തന്നെ ഇന്ററിന്റെ റഡാറിലെ കളിക്കാരനായിരുന്നു താരേമി. 2 വർഷത്തെ കരാർ ആകും താരം ഇന്ററിൽ ഒപ്പുവെക്കുക.