പുതിയ വെല്ലുവിളികൾ വേണം, അലാബ ബയേൺ വിടും

20210216 191047

ഡേവിഡ് അലാബ ബയേണിന് പുറത്തേക്ക് എന്ന് ഔദ്യോഗികമായി സ്ഥിതീകരിച്ചു. നീണ്ട 13 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചു താൻ പുതിയ വെല്ലുവികൾ നോക്കുകയാണ് എന്നാണ് താരം പറഞ്ഞത്. 2008 മുതൽ ജർമ്മൻ ചാംപ്യന്മാർക്ക് വേണ്ടി കളിക്കുന്ന താരമാണ് അലാബ. ഓസ്ട്രിയൻ ദേശീയ ടീം അംഗം കൂടിയാണ്.

ഫ്രീ ട്രാൻസ്ഫറിൽ 28 വയസുകാരനായ അലാബ ക്ലബ്ബ് വിടുന്നത് ബയേണിന് തിരിച്ചടിയാണ് എങ്കിലും നേരത്തെ തന്നെ പകരക്കാരനായി ലെപ്സിഗിൽ നിന്ന് ഉപമേകാനോയെ അവർ ടീമിൽ എത്തിച്ചിട്ടുണ്ട്. താരത്തിന്റെ ഒപ്പിനായി ചെൽസി, ലിവർപൂൾ അടക്കമുള്ള ക്ലബുകൾ ശ്രമിക്കുന്നുണ്ട് എങ്കിലും നിലവിൽ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ബയേണിനൊപ്പം 9 ബുണ്ടസ് ലീഗ കിരീടങ്ങളും, 2 ചാമ്പ്യൻസ് ലീഗും താരം കരസ്ഥമാക്കിയിട്ടുണ്ട്.

Previous articleമാറ്റങ്ങൾ ഏറെ, ഹൈദരാബാദിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം
Next articleതോൽക്കാൻ മനസ്സിലാത്തവൻ! സാഷയുടെ വെല്ലുവിളി അതിജീവിച്ച് ജ്യോക്കോവിച്ച് സെമിയിൽ!