വിരമിക്കാൻ ഉദ്ദേശമില്ല, കരിയറിലെ പത്താം ക്ലബ്ബിൽ ചേർന്ന് അഡബായോർ

- Advertisement -

മുൻ ആഴ്സണൽ സ്‌ട്രൈക്കർ ഇമ്മാനുവൽ അഡബായോർ തന്റെ കരിയറിലെ പത്താം ക്ലബ്ബിൽ ചേർന്നു. പരാഗ്വേ ക്ലബ്ബ് ‘ ക്ലബ്ബ് ഒളിമ്പിയയിൽ’ ആണ് താരം ഇത്തവണ ചേർന്നത്. ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ ദേശീയ ടീം അംഗം കൂടിയാണ് 35 വയസുകാരനായ അഡബായോർ.

ഫ്രഞ്ച് ക്ലബ്ബ് മേറ്റ്സിൽ 2001 ൽ അരങ്ങേറിയ താരം പിന്നീട് ഫ്രഞ്ച് ലീഗിൽ 2003 മുതൽ 2006 വരെ മൊണാകോയിൽ കളിച്ചു. പിന്നീട് പ്രീമിയർ ലീഗിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്ക് കളിച്ച താരം ലോണിൽ റയൽ മാഡ്രിഡ്, ടോട്ടനം ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടി. 2016 ൽ ക്രിസ്റ്റൽ പാലസിൽ ചേർന്ന താരത്തിന്റെ അവസാനത്തെ 2 ക്ലബ്ബ്കളും തുർക്കിയിൽ ആയിരുന്നു. ഇസ്താംബുൾ ബസാക്കിയേർ, കയാസീരിസ്‌പോർ എന്നിവയായിരുന്നു അവ.

Advertisement