താൻ മാതൃകയാക്കുന്നത് ബെക്കാമിനെ എന്ന് നെയ്മർ

- Advertisement -

താൻ ചെറുപ്പകാലം മുതൽ മാതൃകയാക്കുന്നത് ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിനെയാണ് എന്ന് ബ്രസീലിയൻ താരം നെയ്മർ. തന്റെ ഹെയർ സ്റ്റെയിൽ മുതൽ എല്ലാം ബെക്കാമിന്റെ സ്വാധീനം ആണെന്നും നെയ്മർ സമ്മതിക്കുന്നു. വളരെ കുഞ്ഞായിരുന്ന കാലം മുതൽ താൻ വളരെ ശ്രദ്ധയോടെ ബെക്കാമിനെ പിന്തുടർന്നിരുന്നു. അദ്ദേഹം ബൗൾ കിക്ക് ചെയ്യുന്ന ശൈലി തന്നെ വല്ലാതെ ആകർഷിച്ചിരുന്നു. നെയ്മർ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായിരുന്ന ബെക്കാം ഫുട്ബോൾ ലോകത്തെ ഫാഷൻ ഐക്കൺ ആയി തന്നെ ഏറെക്കാലം നിലനിന്നിരുന്നു. ബെക്കാമിന്റെ വലിയ ആരാധകനാണ് താൻ എന്നും നെയ്മർ പറയുന്നു. ചെറിയ ചെറിയ ഇടവേളകളിൽ ഹെയർ സ്റ്റൈൽ മാറ്റുന്ന താരമാണ് നെയ്മർ. താൻ പലപ്പോഴും ബെക്കാമിന്റെ ഹെയർ സ്റ്റൈലുകൾ ആക്കാൻ ശ്രമിക്കാറുണ്ട് എന്നും നെയ്മർ സമ്മതിക്കുന്നു.

Advertisement