വൈനാൽഡം ബാഴ്സലോണയിലേക്ക് പോകുമെന്ന് സൂചനകൾ

20210321 145644
- Advertisement -

ലിവർപൂൾ മധ്യനിര താരം വൈനാൾഡത്തെ ബാഴ്സലോണ ഈ സമ്മറിൽ സ്വന്തമാക്കും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈനാൾഡം ഈ സീസൺ അവസാനത്തോടെ ലിവർപൂൾ വിടാൻ വേണ്ടി തീരുമാനിച്ചതായി സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്‌സലോണയുമായി വൈനാൾഡം വാക്കാൽ ധാരണയിൽ എത്തിയതായും വാർത്തകൾ ഉണ്ട്. റൊണാൾഡ് കോമാന്റെ കീഴിൽ പുതിയ ഒരു ബാഴ്സലോണയെ തന്നെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ബാഴ്സലോണ കഴിഞ്ഞ സമ്മറിൽ തന്നെ വൈനാൽടത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ലിവർപൂളുമായുള്ള ബാഴ്സലോണയുടെ ചർച്ചകൾ അന്തിമ ഘട്ടത്തിലായിരുന്നു എങ്കിലും ട്രാൻസ്ഫർ തുക അംഗീകരിക്കാത്തതിനാൽ ട്രാൻസ്ഫർ മുടങ്ങുകയായിരുന്നു

30കാരനായ വൈനാൾഡം 2016 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നാലു കിരീടങ്ങൾ ലിവർപൂളിനൊപ്പം താരം നേടി. ഡച്ച് ദേശീയ ടീമിൽ കോമന്റെ കീഴിൽ നടത്തിയ നല്ല പ്രകടനങ്ങൾ ആണ് ഇപ്പോൾ ബാഴ്സലോണയിലേക്ക് താരത്തിന് കഷണം കിട്ടാൻ കാരണം.

Advertisement