യുവരാജിന്റെയും യൂസുഫിന്റെയും വെടിക്കെട്ടിന്റെ ബലത്തിൽ ശ്രീലങ്കയ്ക്ക് എതിരെ വലിയ സ്‌കോർ ഉയർത്തി ഇന്ത്യ

ലോക റോഡ് സുരക്ഷാ സീരിസിന്റെ ഫൈനലിൽ മികച്ച സ്‌കോർ ഉയർത്തി ഇന്ത്യൻ ഇതിഹാസങ്ങൾ. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 181 റണ്സാണ് അടിച്ചെടുത്തത്. തുടക്കത്തിൽ പതറി എങ്കിലും യൂസുഫ് പത്താന്റെയും യുവരാജിന്റെയും വെടിക്കെട്ടു ബാറ്റിങ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി. 41 പന്തിൽ 60 റണ്സാണ് യുവരാജ് സിംഗ് എടുത്തത്.നാലു ഫോറും നാലു സിക്‌സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിംഗ്സ്. പുറത്താകാതെ നിന്ന് യൂസുഫ് പത്താൻ 36 പന്തിൽ 62 റണ്സും എടുത്തു.അഞ്ചു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു യൂസുഫിന്റെ ഇന്നിംഗ്സ്. 23 പന്തിൽ 30 റൻസ് എടുത്ത സച്ചിൻ ഇന്നും തന്റെ മികച്ച ഫോഎം തുടർന്നു. 10 റണ്സ് മാത്രം എടുത്ത സെവാഗ് ഇന്ന് നിരാശപ്പെടുത്തി. ബദ്രിനാഥ് ഏഴു റൻസ് എടുത്തും പുറത്തായി.

അവസാന ഓവറിൽ കളത്തിൽ എത്തിയ ഇർഫാൻ 3 പന്തിൽ 8 എടുത്ത് പുറത്തതാകാതെ നിന്നു.ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്, ജയസൂര്യ, മഹാറൂഫ്, വീര രതനെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.