വിജയം തുടർന്ന് അറ്റലാന്റ

20210321 193125
- Advertisement -

സീരി എയിൽ മറ്റൊരു വിജയവുമായി അറ്റലാന്റ നാലാം സ്ഥാനം ഉറപ്പിക്കുകയാണ്. ഇന്ന് ഹെല്ലസ് വെറോണയെ നേരിട്ട അറ്റലാന്റ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് അറ്റലാന്റക്ക് വിജയം നൽകിയത്. 33ആം മിനുട്ടിൽ ആയിരുന്നു അറ്റലാന്റയുടെ ആദ്യ ഗോൾ. ഒരു പെനാൾട്ടിയിൽ നിന്ന് മലിനോവ്സ്കി ആണ് ഗോൾ നേടിയത്‌.

42ആം മിനുട്ടിൽ സപാറ്റയും ഗോൾ നേടി. ആ ഗോൾ ഒരുക്കിയത് മലിനോവ്സ്കി ആയിരുന്നു. ഈ വിജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി അറ്റലാന്റ നാലാമത് നിൽക്കുന്നു. മൂന്നാമതുള്ള യുവന്റസിനും 55 പോയിന്റാണ്‌. ഒരു മത്സരം കുറവ് കളിച്ച റോമയും രണ്ട് മത്സരം കുറവ് കളിച്ച നാപോളിയും അറ്റലാന്റയുടെ പിറകിൽ 50 പോയിന്റുമായി നിൽക്കുന്നുണ്ട്.

Advertisement