പി എസ് ജിയുടെ വെറാട്ടിയെ റാഞ്ചാൻ യുവന്റസ്

മധ്യനിര ശക്തമാക്കാൻ വേണ്ടി ഇറ്റലിയിലെ തന്ത്രശാലിയായ മധ്യനിര താരം മാർകോ വെറാട്ടിയെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് യുവന്റസ്. ഇപ്പോൾ ഏറെ പഴി കേൾക്കുന്ന അവസ്ഥയിലാണ് യുവന്റസിന്റെ മധ്യനിര ഉള്ളത്. പി എസ് ജിയിൽ അവസാന കുറച്ച് വർഷങ്ങളായി ഗംഭീരമായി കളിക്കുന്ന താരമാണ് വെറാട്ടി. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ശ്രമിച്ചപ്പോൾ ഒന്നും വെറാട്ടിയെ പി എസ് ജി വിട്ടു നൽകിയിരുന്നില്ല.

ഇപ്പോൾ ഫോമിൽ ഇല്ലാത്ത പ്യാനിചിനെയും ഒപ്പം വലിയ തുകയും നൽകി വെറാട്ടിയെ സ്വന്തമാക്കാൻ ആകും യുവന്റസ് ശ്രമിക്കുക. 27കാരനായ വെറാട്ടി 2012 മുതൽ പി എസ് ജിയുടെ താരമാണ്. ഇറ്റാലിയൻ ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്. വെറാട്ടിയെ മാത്രമല്ല മധ്യനിരയിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെയും എത്തിക്കാൻ യുവന്റസ് ശ്രമിക്കുന്നുണ്ട്.

Previous articleമാൽഡിനിയുടെ മകന്റെ കൊറോണ നെഗറ്റീവ് ആയി
Next articleഇന്ത്യയിൽ നടക്കുന്ന ഫിഫാ ലോകകപ്പ് മാറ്റി