ഇന്ത്യയിൽ നടക്കുന്ന ഫിഫാ ലോകകപ്പ് മാറ്റി

കൊറോണ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഈ വർഷം നവംബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മാറ്റിവെക്കാൻ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. ഇനി 2021ൽ ആകും ലോകകപ്പ് നടക്കുക. അണ്ടർ 17 ലോകകപ്പിന് പകരം അണ്ടർ 18 ലോകകപ്പായാകും അത് നടക്കുക. ഈ വർഷത്തെ ലോകകപ്പിന് വേണ്ടി ഒരുക്കിയ ടീമുകൾക്ക് പിന്തുണ നൽകാൻ വേണ്ടിയാണ് അണ്ടർ 18 ലോകകപ്പായി ഇതിനെ മാറ്റുന്നത്.

ഇന്ത്യയുടെ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ഇരിക്കെയാണ് ലോകമാകെ ആശങ്കയിലാക്കിയ കൊറോണ ഭീഷണിയായി എത്തിയത്. ഇപ്പോൾ ഇന്ത്യയിലും സ്ഥിതി നിയന്ത്രണം വിട്ടതോടെയാണ് ലോകകപ്പ് മാറ്റാൻ തന്നെ തീരുമാനിച്ചത്. നവംബർ 2ന് ആരംഭിച്ച് നവംബർ 21ന് ഫൈനൽ നടക്കുന്ന വിധത്തിൽ ആയിരുന്നു ടൂർണമെന്റ് നേരത്തെ തീരുമാനിച്ചിരുന്നത്. 2021 നവംബറിൽ ആകും ഇനി ലോകകപ്പ് നടക്കുക.

Previous articleപി എസ് ജിയുടെ വെറാട്ടിയെ റാഞ്ചാൻ യുവന്റസ്
Next articleകരാർ ചർച്ചയിൽ ഉടക്കി ടെർ സ്റ്റേഗനും ബാഴ്സലോണയും