മാൽഡിനിയുടെ മകന്റെ കൊറോണ നെഗറ്റീവ് ആയി

ഇറ്റാലിയൻ ഇതിഹാസം പോളൊ മാൽദിനിയുടെ മകൻ ഡാനിയൽ മാൽദിനിയുടെ കൊറോണ രോഗം ഭേദമായി. ഡാനിയൽ തന്നെയാണ് കഴിഞ്ഞ ദിവസം താൻ രോഗമുക്തി നേടിയതായി അറിയിച്ചത്. പരിശീലനങ്ങൾ പുനരാരംഭിച്ചു എന്നും തനിക്ക് ഇപ്പോൾ യാതൊരു രോഗ ലക്ഷണവുമില്ല എന്നും ഡാനിയൽ മാൾദിനി പറഞ്ഞു.

18കാരനായ മാൾദിനി കഴിഞ്ഞ മാസം എ സി മിലാനു വേണ്ടി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ഡാനിയലിന് മാത്രമല്ല അച്ഛൻ പോളോ മാൽദിനിക്കും കൊറോണ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയും തൃപ്തികരമാണ്.

Previous article30 ശതമാനം ശമ്പളം കുറയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സമ്മതിച്ചു
Next articleപി എസ് ജിയുടെ വെറാട്ടിയെ റാഞ്ചാൻ യുവന്റസ്