സുവാരസ് ഇറ്റാലിയൻ പരീക്ഷ വിജയിച്ചു, ഇനി ഇറ്റലിയിലേക്ക് ചേക്കേറണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ വിടാൻ ശ്രമിക്കുന്ന ഉറുഗ്വേ സ്ട്രൈക്കർ സുവാരസിന്റെ അടുത്ത നീക്കം ഇറ്റലിയിലേക്ക് തന്നെ ആയിരിക്കും. ഇന്ന് ഇറ്റാലിയൻ പാസ്പോർട്ട് എടുക്കുന്നതിന് മുന്നോടിയായി നടക്കുന്ന ഇറ്റാലിയൻ ഭാഷാ പരീക്ഷയിൽ സുവാരസ് പങ്കെടുത്തു. ഭാഷ പരീക്ഷ വിജയിച്ച സുവാരസ് ഇനി ഇറ്റാലിയൻ പാസ്പോർടിന് അപേക്ഷിക്കും. പാസ്പോർട്ട് ലഭിക്കുന്നതിന് പിന്നാലെ സുവാരസിന് ഇറ്റലിയിലേക്കുള്ള ട്രാൻസ്ഫർ നടത്താം.

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് തന്നെയാകും സുവാരസിനെ സ്വന്തമാക്കുക എന്നാണ് കരുതുന്നത്. എന്നാൽ യുവന്റസ് റോമൻ സ്ട്രൈക്കർ ജെക്കോയ്ക്ക് വേണ്ടിയും രംഗത്തുണ്ട്‌. ഈ രണ്ട് പേരിൽ ആരെയാകും യുവന്റസ് സൈൻ ചെയ്യുക എന്ന് ഇപ്പോഴും വ്യക്തമല്ല. ബാഴ്സലോണ വിടാൻ ഉറപ്പിച്ച സുവാരസ് മറ്റു ക്ലബുകളുമായും ചർച്ച നടത്തുന്നുണ്ട്. എന്നാൽ താരം കൂടുതൽ ആഗ്രഹിക്കുന്നത് യുവന്റസിലേക്ക് പോകാൻ തന്നെയാണ്‌.