ഡേവിഡ് വില്ലി ഉള്‍പ്പെടെ നാല് താരങ്ങളെ സ്ക്വാഡില്‍ നിന്ന് നീക്കി യോര്‍ക്ക്ഷയര്‍

നാല് താരങ്ങളെ തങ്ങളുടെ സ്ക്വാഡില്‍ നിന്ന് നീക്കി യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ക്ലബ്. തങ്ങളുടെ ഡര്‍ഹമ്മിനെതിരെയുള്ള ടി20 ബ്ലാസ്റ്റ് മത്സരത്തിന് മുമ്പാണ് കോവിഡ് ഭീഷണി കാരണം ഈ താരങ്ങളെ ടീമിന് നഷ്ടമാകുന്നത്. ഇതില്‍ ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലിയും ഉള്‍പ്പെടുന്നു.

മാറ്റ് ഫിഷര്‍, ടോം കോഹ്‍ലര്‍-കാഡ്മോര്‍, ജോഷ് പോയ്സ്ഡന്‍ എന്നിവരാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുക. ഇതില്‍ ഡേവിഡ് വില്ലിയ്ക്കാണ് പോസ്റ്റീവ് ഫലം കിട്ടിയതെന്നാണ് അറിയുന്നത്. ഈ നാല് താരങ്ങള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയെന്ന് വിശ്വസിക്കുന്നതിനാലാണ് ഈ താരങ്ങളെ ഒഴിവാക്കുവാന്‍ ക്ലബ് തീരുമാനിച്ചത്.

പ്രധാന താരങ്ങളില്ലാതെ മത്സരത്തിന് ഇറങ്ങേണ്ടി വരികയെന്നത് വലിയ വെല്ലുവിളിയാണെന്നാണ് ക്ലബ് അധികാരികള്‍ വ്യക്തമാക്കിയത്.