ഫ്രഞ്ച് യുവ മധ്യനിര താരം സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക്

Images (89)

ലില്ലെയുടെ യുവമധ്യനിര താരം ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിൽ എത്തും. താരവും ലെസ്റ്ററും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ തന്നെ ലെസ്റ്ററും സൗമരെയും തമ്മിൽ കരാർ ധാരണയിൽ എത്തിയിരുന്നു. താരത്തെ വിട്ടു നൽകാനായി ലില്ല 30 മില്യൺ ആണ് ആവശ്യപ്പെടുന്നത്. അത് ലെസ്റ്റർ നൽകും.

2026 വരെയുള്ള കരാർ താരം ഒപ്പുവെക്കും. 22കാരനായ താരം ഉടൻ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിൽ കിരീടത്തിനടുത്ത് നിൽക്കുന്ന ലില്ലയുടെ ഏറ്റവും മികച്ച താരവും സൗമരെ ആയിരുന്നു. പി എസ് ജി യുവ ടീമിലൂടെ വളർന്നു വന്ന താരമാണ് സൗമരെ. 2017ൽ ആയിരുന്നു ലില്ലെയിൽ താരം എത്തിയത്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളിക്കാൻ ഇറങ്ങും
Next articleതന്റെ ടീമില്‍ നിന്ന് ഇതിലും മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിച്ചത് – ബ്രണ്ടന്‍ ടെയിലര്‍