മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളിക്കാൻ ഇറങ്ങും

Img 20210509 201137

ഒരു ദിവസം മുമ്പ് ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങും. ഇന്ന് ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ചെറിയ ഇടവേളയിൽ കുറേ മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ ഇന്ന് യുണൈറ്റഡ് ടീമിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാകും. പരിക്കേറ്റ ക്യാപ്റ്റൻ ഹാരി മഗ്വയർ എന്തായാലും ഇന്ന് ഉണ്ടാകില്ല.

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പായത് കൊണ്ട് യുണൈറ്റഡിന് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാലും കാര്യമായി പ്രശ്നം ഉണ്ടാകില്ല. ഇന്ന് യുവതാരങ്ങൾക്ക് അവസരം നൽകും എന്നാണ് ഒലെയും പറഞ്ഞത്. അമദ് ട്രയോരെ, ഷൊല എന്നിവർ ഇന്ന് കളത്തിൽ ഇറങ്ങിയേക്കും. ബ്രൂണൊ ഫെർണാണ്ടസിനും ഇന്ന് വിശ്രമം നൽകാൻ സാധ്യതയുണ്ട്. മറ്റന്നാൾ യുണൈറ്റഡിന് ലിവർപൂളിനെയും നേരിടേണ്ടതുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയിച്ചാൽ ലീഗിലെ രണ്ടാം സ്ഥാനവും ഉറപ്പാകും. ലെസ്റ്ററിന് ഇന്ന് വിജയം നിർബന്ധമാണ്. അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇനിയും ഉറപ്പായിട്ടില്ല‌. ഇപ്പോൾ 63 പോയിന്റുമായി നാലാം സ്ഥാനത്താണ് അവർ ഉള്ളത്. ഇന്ന് രാത്രി 10.30നാകും മത്സരം.

Previous articleബേൺലിയോട് തോറ്റ് ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്
Next articleഫ്രഞ്ച് യുവ മധ്യനിര താരം സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക്