ലിവർപൂളിലേക്ക് തിരികെ വരാൻ ശമ്പളം കുറയ്ക്കാനും കൗട്ടീനോ തയ്യാർ

- Advertisement -

തിരികെ ലിവർപൂളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കൗട്ടീനോ മേഴ്സിസൈഡിലേക്ക് മടങ്ങിയെത്താൻ ശമ്പളം കുറയ്ക്കാൻ വരെ തയ്യാറാണെന്ന് വിവരങ്ങൾ. ഇപ്പോൾ ബാഴ്സലോണയിൽ ലഭിക്കുന്ന ശമ്പളം പകുതിയാക്കി കുറക്കാൻ വരെ കൗട്ടീനോ തയ്യാറാണ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരം വളരെ വിവാദമായ ഒരു ട്രാൻസ്ഫറിലൂടെ ആയിരുന്നു രണ്ട് വർഷം മുമ്പ് ലിവർപൂൾ വിട്ടത്. തന്റെ ലിവർപൂൾ വിടാനുള്ള തീരുമാനം തെറ്റായിപ്പോയി എന്നാണ് കൗട്ടീനോ ഇപ്പോൾ മനസ്സിലാക്കുന്നത്.

കൗട്ടീനോ തനിക്ക് ലിവർപൂളിലേക്ക് മടങ്ങി വരാൻ താല്പര്യമുണ്ട് എന്നും തന്നെ തിരികെ സ്വീകരിക്കണമെന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. കൗട്ടീനോ ക്ലബ് വിടുന്ന സമയത്ത് ലിവർപൂളിന്റെ ഏറ്റവും വലിയ താരമായിരുന്നു. ലിവർപൂളിന് വേണ്ടി 150ൽ കൂടുതൽ മത്സരങ്ങൾ കൗട്ടീനോ കളിച്ചിട്ടുണ്ട്.

Advertisement