“പോഗ്ബയെ വിൽക്കൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായിരുന്നെങ്കിൽ റയൽ വാങ്ങിയേനെ”

- Advertisement -

പോഗ്ബയെ വാങ്ങാൻ റയൽ മാഡ്രിഡ് ശ്രമിക്കാഞ്ഞിട്ടല്ല എന്ന് റയൽ മാഡ്രിഡ് ക്ലബ് പ്രസിഡൻറ് പെരെസ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോഗ്ബയെ വിൽക്കാൻ ഒരുക്കമായിരുന്നില്ല, മാത്രമല്ല പോഗ്ബയ്ക്ക് റിലീസ് ക്ലോസ് ഇല്ല എന്നതും പ്രശ്നമായിരുന്നു എന്ന് പെരെസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ തയ്യാറുമ്പോൾ പോഗ്ബയെ വാങ്ങിയിരിക്കും എന്നും പെരെസ് സൂചന നൽകി.

മുമ്പ് ലെവൻഡോസ്കിക്ക് വേണ്ടി റയൽ ഒരുപാട് വർഷങ്ങൾ ശ്രമിച്ചിരുന്നു. പക്ഷെ ബയേൺ മ്യൂണിക്ക് ഒരിക്കലും ലെവൻഡോസ്കിയെ വിൽക്കാൻ തയ്യാറായിരുന്നില്ല. ഇതു തന്നെയാണ് പോഗ്ബയുടെ കാര്യത്തിലും സംഭവിച്ചത് എന്ന് പെരെസ് പറഞ്ഞു. റയൽ മാഡ്രിഡ് ഒരു ഫ്രഞ്ച് താരത്തെ ലക്ഷ്യമിട്ടുണ്ട് എന്നും ആ താരത്തെ അടുത്ത സമ്മറിലേക്ക് സൈൻ ചെയ്യും എന്നും പെരെസ് പറഞ്ഞു. എന്നാൽ അത് പോഗ്ബയായിരിക്കും എന്ന് അദ്ദേഹം പറഞ്ഞില്ല. എമ്പപ്പെയോ പോഗ്ബയോ ആകും ആ ഫ്രഞ്ച് താരം എന്നാണ് അഭ്യൂഹങ്ങൾ.

Advertisement