വനിതാ ചാമ്പ്യൻസ് ലീഗ്, യുവന്റസിനെ തോൽപ്പിച്ച് ബാഴ്സലോണ തുടങ്ങി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് വിജയ തുടക്കം. റൗണ്ട് ഓഫ് 32ൽ നടന്ന ആദ്യ പാദ മത്സരത്തിൽ യുവന്റസിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ടൂറിനിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. 37ആം മിനുട്ടിൽ അലക്സിയയും 71ആം മിനുട്ടിൽ മാർതയുമാണ് ബാഴ്സലോണക്ക് വേണ്ടി ഗോളുകൾ നേടിയത്.

രണ്ടാം പാദ മത്സരം അടുത്ത ആഴ്ച ബാഴ്സലോണയിൽ വെച്ച് നടക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പാണ് ബാഴ്സലോണ. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോൺ രയാസാൻ ക്ലബിനെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക് പരാജയപ്പെടുത്തി. ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോടെബോർഗിനെയും തോല്പ്പിച്ചു.