നെയ്മറിന് പകരം 100 മില്യണും കൗട്ടീനോയും, ചർച്ചയ്ക്കായി ബാഴ്സലോണ പാരീസിൽ

നെയ്മറിന് സ്വന്തമാക്കുന്നതിന്റെ ഭാഗമായി പി എസ് ജിയുമായി അവസാന ഘട്ട ചർച്ചയ്ക്ക് വേണ്ടി ബാഴ്സലോണ അധികൃതർ പാരീസിൽ എത്തി. അബിദാലും ബാഴ്സലോണ ബോർഡ് മെമ്പർ ആയ ഹാവിയർ ബോർദാസുമാണ് പാരീസിൽ എത്തിയിരിക്കുന്നത്. ഇരുവരും പി എസ് ജിയുമായി ചർച്ച നടത്തും. കൗട്ടീനീയെയും 100 മില്യണുമാണ് ബാഴ്സലോണ പി എസ് ജിക്ക് നൽകുന്ന ഓഫർ.

എന്നാൽ 100 മില്യൺ മതിയാകില്ല എന്നും പണം കൂട്ടാൻ കഴിയില്ല എങ്കിൽ കൗട്ടീനോയ്ക്ക് ഒപ്പം റാകിറ്റിചിനെയും നൽകണം എന്നുമാണ് പി എസ് ജി ആവശ്യപ്പെടുന്നത്. റയൽ മാഡ്രിഡും നെയ്മറിനായി ശ്രമിക്കുന്നതാണ് ബാഴ്സലോണ പെട്ടെന്ന് തന്നെ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീക്കാനുള്ള കാരണം. രണ്ട് വർഷം മുമ്പ് ലോക റെക്കോർഡ് തുകയ്ക്കായിരുന്നു നെയ്മർ ബാഴ്സ വിട്ട് പി എസ് ജിയിൽ എത്തിയത്. അതിനേക്കാൾ മൂല്യം നെയ്മറിന് ഇപ്പോൾ ഉണ്ടെന്നാണ് പി എസ് ജിയുടെ വാദം.

Previous articleമൊയീൻ അലി ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി വിശ്രമം എടുക്കും
Next articleസൂപ്പർ കപ്പിൽ കാന്റെ കളിക്കില്ല