മൊയീൻ അലി ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി വിശ്രമം എടുക്കും

രണ്ടാം ആഷസ് ടെസ്റ്റിലെ ടീമിൽ നിന്ന് പുറത്തായ മൊയീൻ അലി താൽക്കാലികമായി ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുക്കും. ആദ്യ ടെസ്റ്റിൽ വളരെ മോശം പ്രകടനമായിരുന്നു മൊയീ‌ൻ അലി നടത്തിയിരുന്നത്. 130 റൺസിന് 2 വിക്കറ്റ് മാത്രം എടുക്കാൻ കഴിഞ്ഞ മൊയീൻ അലി ബാറ്റിംഗിലും വൻ പരാജയമായിരുന്നു. ഇന്റർ നാഷണൽ ക്രിക്കറ്റിൽ ചെറിയ കാലത്തിനിടെ വളരെ കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വന്നതിനാൽ വിശ്രമം വേണ്ടി വന്നതിനാലാണ് താരം ഈ ബ്രേക്ക് എടുക്കുന്നത്.

മൊയീൻ അലിക്ക് പകരം ജാക്ക് ലീച് ആകും ഇനി ഇംഗ്ലണ്ടിന്റെ പ്രധാന സ്പിന്നർ. ഈ ഇടവേള മൊയീൻ അലിയുടെ ഫോം തിരികെ കൊണ്ടുവരുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. അവസാന ഒമ്പത് ഇന്നിങ്സിൽ ഏഴ് ഇന്നിങ്സിലും പത്തിൽ താഴെ മാത്രമാണ് മൊയീൻ അലി സ്കോർ ചെയ്തത്.

Previous articleവാർണർ അതി ശക്തമായി തന്നെ തിരിച്ചു വരും – ഓസ്‌ട്രേലിയൻ പരിശീലകൻ
Next articleനെയ്മറിന് പകരം 100 മില്യണും കൗട്ടീനോയും, ചർച്ചയ്ക്കായി ബാഴ്സലോണ പാരീസിൽ