ഡിയാഗോ ഡാലോടിനെ എ സി മിലാൻ സ്ഥിര കരാറിൽ സ്വന്തമാക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോട് എ സി മിലാനിൽ തുടർന്നേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ലോണിൽ എ സി മിലാനിൽ കളിക്കുകയായിരുന്ന ഡാലോട്ടിനെ സ്ഥിര കരാറിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മിലാൻ ആരംഭിച്ചു. 21 കാരനായ താരം മിലാനിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്‌ ആണ് സീസണിൽ ഉടനീളം കണ്ടത്. നിർണായക ഗോളുകൾ അടക്കം നേടാൻ ഡലോട്ടിനായിരുന്നു

15മില്യൺ നൽകി ഡാലോട്ടിനെ വാങ്ങാൻ ആണ് മിലാൻ ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ യുവതാരത്തിന് യുണൈറ്റഡിൽ തന്റെ മികവ് തെളിയിക്കാൻ ആയിരുന്നില്ല. ഒലെയുടെ കീഴിൽ മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഡാലോട്ടിനായിരുന്നില്ല. പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്. മിലാനും യുണൈറ്റഡും തമ്മിലുള്ള കരാർ ചർച്ച അന്തിമ ഘട്ടത്തിലാണ്.