സ്പല്ലെറ്റി നാപോളിയുടെ പരിശീലകനാകും

20210529 125038
- Advertisement -

ഗട്ടുസോയ്ക്ക് പകരക്കാരനെ നാപോളി കണ്ടെത്തി. മുൻ ഇന്റർ മിലാൻ പരിശീലകനായ ലൂസിയനോ സ്പലെറ്റി ആണ് നാപോളിയുടെ പരിശീലകനാവുന്നത്. മൂന്ന് വർഷത്തെ കരാർ അദ്ദേഹം നാപോളിയിൽ ഒപ്പുവെച്ചു. നാപോളിയെ കിരീട പോരാട്ടത്തിൽ നിർത്തുകയാകും സ്പലെറ്റിയുടെ ആദ്യ ചുമതല. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കേണ്ടതും ഉണ്ട്.

62കാരനായ സ്പല്ലെറ്റി 2019ൽ ഇന്റർ മിലാന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പരിശീലക ചുമതല ഒന്നും ഏറ്റെടുത്തിരുന്നല്ല. മുമ്പ് റോമ, സെനിറ്റ്, ഉഡിനിസെ എന്നീ ക്ലബുകളെ ഒക്കെ സ്പല്ലെറ്റി പരിശീലിപ്പിച്ചിട്ടുണ്ട്. നപോളിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്തതിന് പിന്നാലെയാണ് ഗട്ടുസോ നാപോളി പരിശീലക സ്ഥാനം ഒഴിഞ്ഞത്.

Advertisement