എമ്പപ്പെക്കായി റയൽ മാഡ്രിഡിന്റെ 200 മില്യണ് മുകളിൽ ഉള്ള പുതിയ ഓഫർ സമർപ്പിക്കും

20210825 210912

എമ്പപ്പെയെ സ്വന്തമാക്കിയെ അടങ്ങു എന്ന തീരുമാനത്തിൽ ആണ് റയൽ മാഡ്രിഡ്. നേരത്തെ നൽകിയ 160 മില്യൺ യൂറോയുടെ ബിഡ് പി എസ് ജി നിരസിച്ചതോടെ പുതിയ ഓഫർ സമർപ്പിക്കാൻ ഒരുങ്ങുകയാണ് റയൽ മാഡ്രിഡ്. ഇത്തവണ 210 മില്യൺ ആകും ഓഫർ. പി എസ് ജി 220 മില്യൺ ആണ് എമ്പപ്പെയ്ക്ക് ആയി ആവശ്യപ്പെടുന്നത്. എമ്പപ്പെയെ ക്ലബിന് തൃപ്തമാകുന്ന ഓഫർ വന്നാൽ വിൽക്കും എന്ന് പി എസ് ജി സ്പോർടിംഗ് ഡയറക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് പോകാൻ ഉറപ്പിച്ച് നിൽക്കുകയാണ്. പി എസ് ജി ബോർഡ് താരത്തെ വിൽക്കാൻ ഒരുക്കമല്ല എന്നാണ് ആദ്യം പറഞ്ഞിരുന്നത് എങ്കിലും മെല്ലെ അഴഞ്ഞു. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങൾ ആവേശകരമാക്കുക എമ്പപ്പെയുടെ ട്രാൻസ്ഫർ വാർത്തകൾ ആയിരിക്കും എന്നത് നിശ്ചയമാണ്. എമ്പപ്പെക്ക് പി എസ് ജി നൽകി മൂന്ന് പുതിയ കരാറുകളും താരം നിരസിച്ചിരുന്നു. മെസ്സി എമ്പപ്പെ നെയ്മർ സഖ്യത്തെ ഒരുമിച്ച് കളത്തിൽ കാണാമെന്ന ഫുട്ബോൾ ആരാധകരുടെ ആഗ്രഹത്തിനാണ് റയൽ മാഡ്രിഡ് ശ്രമങ്ങൾ തിരിച്ചടിയാകുന്നത്. .

Previous articleബ്രസീലിയൻ പ്രതിരോധതാരത്തെ ടീമിലെത്തിക്കാൻ നാപോളി
Next articleസിറാജിന് നേരെ പന്തെറിഞ്ഞ് ഹെഡിംഗ്ലിയിലെ കാണികള്‍, ചൂടായി ഇന്ത്യന്‍ നായകന്‍