ബ്രസീലിയൻ പ്രതിരോധതാരത്തെ ടീമിലെത്തിക്കാൻ നാപോളി

Marcao 1080x715

ബ്രസീലിയൻ പ്രതിരോധതാരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങി നാപോളി. തുർക്കി ക്ലബ്ബായ ഗലറ്റസരായുടെ ബ്രസീലിയൻ സെന്റർ ബാക്ക് മാർക്കാവൊക്ക് വേണ്ടിയാണ് നാപോളി ശ്രമം തുടങ്ങിയത്. ഈ സീസണിൽ തുർക്കിയിൽ ആദ്യ ലീഗ് മത്സരത്തിൽ തന്നെ കുപ്രസിദ്ധി നേടിയിരുന്നു. ഗലറ്റസരായുടെ ആദ്യ‌ ലീഗ് മത്സരത്തിനിടെ സഹതാരത്തിനെ കളിക്കിടയിൽ അക്രമിച്ച് താരം ചുവപ്പ് വാങ്ങി.

പിന്നാലെ 8 മത്സരങ്ങളിൽ നിന്നും വിലക്കും ബ്രസീലിയൻ താരം ഏറ്റുവാങ്ങി. 25കാരനായ താരം പോർച്ചുഗല്ലിലും ബ്രസീലിലും കളിച്ചിട്ടുണ്ട്‌. ഗ്രീസിലേക്ക് മടങ്ങാനിരിക്കുന്ന കോസ്റ്റാസ് മനോലസിന് പകരക്കാരനായിട്ടാണ് നപോളി ബ്രസീലിയൻ താരത്തെ പരിഗണിക്കുന്നത്.

Previous articleമാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനുള്ള ശ്രമങ്ങൾ സജീവമാക്കി ക്രിസ്റ്റ്യാനോ
Next articleഎമ്പപ്പെക്കായി റയൽ മാഡ്രിഡിന്റെ 200 മില്യണ് മുകളിൽ ഉള്ള പുതിയ ഓഫർ സമർപ്പിക്കും