ഖെദീര യുവന്റസ് വിടും

ജർമ്മൻ മിഡ്ഫീൽഡർ ഖെദീര ഈ സീസൺ അവസാനത്തോടെ യുവന്റസ് വിട്ടേക്കും. യുവന്റസുമായി താരത്തിന് ഇനിയും കരാർ ബാക്കി ഉണ്ട് എങ്കിലും പരിശീലകൻ സാരിക്ക് കീഴിൽ അവസരം കുറയുന്നത് ആണ് ഖദീര ക്ലബ് വിടുന്നത് ആലോചിക്കാനുള്ള കാരണം. അവസാന നാലു വർഷമായി യുവന്റസിനൊപ്പം ഉള്ള താരമാണ് ഖെദീര. യുവന്റസിനൊപ്പം ഈ നാലു വർഷങ്ങളിൽ നാലു ലീഗ് കിരീടങ്ങളും മൂന്നു ഇറ്റാലിയൻ കപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇറ്റാലിയൻ ലീഗിൽ ഇതുവരെ 90ൽ അധികം മത്സരങ്ങൾ യുവന്റസിനായി കളിച്ച താരമാൺ. ഖെദീര. പക്ഷെ പരിക്കും പ്രകടനങ്ങളിൽ സ്ഥിരതയില്ലാത്തതും താരത്തെ സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് അകറ്റി. ഇറ്റലി വിട്ട് ജർമ്മനിയിലേക്ക് പോകാൻ ആകും ഖെദീര ഈ സമ്മറിൽ ശ്രമിക്കുക.

Previous articleഐപിഎല്‍ സംബന്ധിച്ച് ബിസിസിഐ ഒഫീഷ്യലുകളുമായി ഗാംഗുലിയുടെ ചര്‍ച്ച ഏപ്രില്‍ 13നെന്ന് സൂചന
Next article“റോമയുടെ പരിശീലകൻ ആയി തിരിച്ചെത്തും” – ഡി റോസി