“റോമയുടെ പരിശീലകൻ ആയി തിരിച്ചെത്തും” – ഡി റോസി

താൻ ഭാവിയിൽ റോമയുടെ പരിശീലകനായി ക്ലബിൽ തിരികെ എത്തും എന്ന് റോമൻ ഇതിഹാസം ഡി റോസി. 20 വർഷം റോമയിൽ കളിച്ചിട്ട് ക്ലബ് വിടേണ്ടി വന്നത് വലിയ സങ്കടമുണ്ടാക്കി എന്ന് താരം പറഞ്ഞു. താൻ അല്ല ക്ലബ് ആണ് തന്നെ റോമയിൽ നിൽക്കാൻ വിടാതിരുന്നത് എന്നും റോസി പറഞ്ഞു. എന്നാൽ പരിശീലകനായി ഭാവിയിൽ താൻ റോമയിൽ എത്തും എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

പരിശീലകൻ ആയാൽ താൻ കളിക്കാരനെന്ന പോലെ ഒരു ക്ലബിൽ തന്നെ ഇരുപതു കൊല്ലം നിൽക്കില്ല എന്നും അത് പരിശീലനത്തിൽ നടക്കില്ല എന്നും ഡി റോസി പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയെ പോലെ ഒരു പരിശീലകൻ ആകാൻ ആണ് ആഗ്രഹം എന്നും അദ്ദേഹത്തിന്റെ ശൈലി ആയിരിക്കും താൻ ആദ്യ പഠിക്കുക എന്നും ഡിറോസി പറഞ്ഞു.

Previous articleഖെദീര യുവന്റസ് വിടും
Next articleലോക്ക് ഡൗൺ നീളുന്നതോടെ ഐ.പി.എല്ലും അനിശ്ചിതമായി നീളും