അടുത്ത ക്ലബ് ഇറ്റലിയിൽ തന്നെ, സ്ലാട്ടാൻ ഇബ്രാഹിമോവിച് സൂചനകൾ നൽകുന്നു

സ്ലാട്ടാൻ ഇബ്രാഹിമോവിച് ഇനി എവിടെ കളിക്കുമെന്ന അഭ്യൂഹങ്ങളിൽ കൂടുതൽ സൂചനകൾ നൽകി സ്വീഡിഷ് താരം. തന്റെ അടുത്ത ക്ലബ് ഇറ്റലിയിൽ നിന്ന് തന്നെ ആയിരിക്കും എന്ന് ഇബ്രാഹിമോവിച് വ്യക്തമാക്കി. ഇറ്റാലിയൻ ലീഗ് മുമ്പ് സ്വന്തമാക്കിയിട്ടുള്ള എന്നാൽ ഇപ്പോൾ കഷ്ടപ്പെടുന്ന ഒരു ടീമിലേക്കാണ് താൻ പോകുന്നത് എന്ന് ഇബ്ര പറഞ്ഞു. ആ ക്ലബിനെ അവരുടെ ചരിത്രത്തിലെ നല്ല കാലത്തേക്ക് കൂട്ടികൊണ്ടുപോകാൻ തനിക്ക് ആകുമെന്നും ഇബ്ര പറഞ്ഞു.

എ സി മിലാൻ, നാപോളി, ബൊളോഗ്ന എന്നീ ക്ലബുകളാണ് ഇബ്രയ്ക്കായി മുന്നിൽ ഉള്ളത്. ഈ ക്ലബുകൾ എല്ലാം മുമ്പ് ഇറ്റാലിയൻ ലീഗ് ജയിച്ചവരുമാണ്. എങ്കിലും എ സി മിലാൻ തന്നെയാകും ഇബ്രയുടെ അടുത്ത ക്ലബ് എന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയുമായുള്ള കരാർ അവസാനിച്ചതോടെ ക്ലബ് വിടാൻ ഇബ്ര തീരുമാനിച്ചിരുന്നു. അത് മുതൽ ഫ്രീ ഏജന്റാണ് ഇബ്ര. ജനുവരിയിൽ ആർക്കും ഇബ്രയെ ഫ്രീ ആയി സ്വന്തമാക്കാം.

Previous articleകോപ അമേരിക്ക 2020, ഗ്രൂപ്പുകളായി, അർജന്റീന, ചിലി, ഉറുഗ്വേ ഒരു ഗ്രൂപ്പിൽ
Next articleമിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക