മിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക

മുൻ പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക. രണ്ടു വർഷത്തേക്കാണ് ആർതറെ പരിശീലകനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. പാകിസ്ഥാൻ പരമ്പരക്ക് തൊട്ടുമുൻപാണ് പരിശീലകനായി മിക്കി ആർതറെ പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ ലോകകപ്പിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്നാണ് പാകിസ്ഥാൻ പരിശീലകനായിരുന്ന മിക്കി ആർതറുടെ സ്ഥാനം തെറിച്ചത്.

ആർതറിനെ കൂടാതെ മുൻ സിംബാബ്‌വെ ബാറ്റ്സ്മാൻ ഗ്രാൻഡ് ഫ്ളവറിനെ ബാറ്റിംഗ് പരിശീലകനായും ഡേവിഡ് സാകേറിനെ ബൗളിംഗ് പരിശീലകനായും ഷെയ്ൻ മക്ഡെർമോട്ടിനെ ഫീൽഡിങ് പരിശീലകനാണ് നിയമിച്ചിട്ടുണ്ട്. മിക്കി ആർതറുടെ കൂടെ പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നു ഗ്രാൻഡ് ഫ്‌ളവർ. അതെ സമയം ഗ്രാന്റ് ഫ്‌ളവർ ടെസ്റ്റ് മത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാവില്ല.

Previous articleഅടുത്ത ക്ലബ് ഇറ്റലിയിൽ തന്നെ, സ്ലാട്ടാൻ ഇബ്രാഹിമോവിച് സൂചനകൾ നൽകുന്നു
Next articleഇനി മലബാറിന് ഫുട്ബോൾ രാത്രികൾ!! സെവൻസ് ഫുട്ബോൾ സീസണ് നാളെ തുടക്കം!!