ഹാരി കെയ്നായി 150 മില്യൺ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി!!

സ്പർസ് വിടണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്നായി വമ്പൻ ഓഫർ വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി 150 മില്യൺ യൂറോയുടെ ഓഫർ സ്പർസിന് സമർപ്പിക്കാൻ ഒരുങ്ങുന്നതായി ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പർസ് ഇപ്പോഴും കെയ്നിനെ വിൽക്കില്ല എന്നാണ് പറയുന്നത് എങ്കിലിം 150 മില്യന്റെ ഓഫർ സ്പർസിന്റെ മനസ്സ് മാറ്റിയേക്കും.

സെർജിയോ അഗ്വേറോക്ക് പകരക്കാരനായാണ് സിറ്റി ഹാരി കെയ്നിനെ എത്തിക്കാൻ ശ്രമിക്കുന്നത്. ഈ കരാർ അംഗീകരിച്ച് ക്ലബ് വിടാൻ ആണ് ഹാരി കെയ്നും ആഗ്രഹിക്കുന്നത്. താരം ഇതുവരെ സ്പർസിനിപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. കെയ്നിനെ എങ്ങനെ എങ്കിലും നിലനിർത്താൻ ആണ് ലെവി ശ്രമിക്കുന്നത്. താരത്തിന് ഇനിയും കരാർ ബാക്കിയുണ്ട് എന്നതാണ് സ്പർസിന്റെ ആത്മവിശ്വാസം. വർഷങ്ങളോളമായി സ്പർസിനായി കളിക്കുന്ന ഹാരി കെയ്ൻ കിരീടം നേടാനുള്ള ആഗ്രഹവുമായാണ് സ്പർസ് വിടാൻ ശ്രമിക്കുന്നത്.

ഇതിനകം തന്നെ ഗ്രീലിഷിനെ സ്വന്തമാക്കിയ സിറ്റി കെയ്നെ കൂടെ സ്വന്തമാക്കിയാൽ പിന്നെ സിറ്റിയെ കിരീടത്തിൽ നിന്ന് തടയുക പ്രയാസകരമാകും.