മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും യുഎഇയിലേക്ക് നേരത്തെ എത്തി

ഐപിഎലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും യുഎഇയിലേക്ക് യാത്ര തിരിച്ചു. മുംബൈ ഇന്ത്യന്‍സ് അബു ദാബിയിലാണ് എത്തിയിരിക്കുന്നത്. വിദേശ താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പമുള്ള താരങ്ങളും യുഎഇയിലേക്ക് എത്തിയിട്ടുണ്ട്.

ഐപിഎലിന് നേരത്തെ എത്തി തയ്യാറെടുപ്പുകള്‍ നടത്തുവാനാണ് ഇരു ഫ്രാഞ്ചൈസികളും നേരത്തെ തന്നെ യുഎഇയിലേക്ക് യാത്രയായിരിക്കുന്നത്.

അതേ സമയം ചെന്നൈയുടെ സീനിയര്‍ താരങ്ങളെല്ലാം ടീമിനൊപ്പം യുഎഇയിലേക്ക് നേരത്തെ തന്നെ എത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 19ന് മുംബൈയും ചെന്നൈയും തമ്മിലുള്ള മത്സരങ്ങളോട് കൂടിയാണ് ഐപിഎലിന്റെ ദുബായ് പതിപ്പ് ആരംഭിക്കുക.