കൊറോണയെ സ്വന്തമാക്കാൻ 12 മില്യൺ നൽകാൻ ഒരുങ്ങി സെവിയ്യ

20210813 115608

മെക്സിക്കൻ താരമായ ജീസുസ് കൊറോണയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സ്പാനിഷ് ക്ലബായ സെവിയ്യ. പോർട്ടോയുടെ 28കാരനായ താരം സെവിയ്യ വാഗ്ദാനം ചെയ്ത കരാർ അംഗീകരിച്ചു കഴിഞ്ഞു. 12 മില്യൺ യൂറോ ആണ് സെവിയ്യ താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. റൈറ്റ് ബാക്കായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ് കൊറോണ. പോർട്ടോയ്ക്ക് ആയി മികച്ച പ്രകടനമാണ് സമീപ കാലത്ത് താരം നടത്തിയത്.

2015 മുതൽ താരം പോർട്ടോക്ക് ഒപ്പം ഉണ്ട്. പോർട്ടോക്കായി 200ൽ അധികം മത്സരങ്ങൾ കളിച്ച താരം 24 ഗോളുകൾ ക്ലബിനായി നേടി. മെക്സിക്കൻ ദേശീയ ടീമിലെയും സജീവ സാന്നിദ്ധ്യമാണ് താരം. മെക്സിക്കോക്കായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പോർട്ടോക്ക് ഒപ്പം രണ്ടു ലീഗ് കിരീടം ഉൾപ്പെടെ അഞ്ചു കിരീടങ്ങൾ താരം നേടിയിരുന്നു.

Previous articleഹാരി കെയ്നായി 150 മില്യൺ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി!!
Next articleന്യൂസിലാണ്ട് ബംഗ്ലാദേശിലേക്ക് അയയ്ക്കുന്ന ടീമിനെ കണ്ട് ആശ്ചര്യം – റസ്സൽ ഡൊമിംഗോ