ചിചാരിറ്റോയെ റാഞ്ചാൻ ഒരുങ്ങി എംഎൽഎസ് ടീം

- Advertisement -

സെവിയ്യയുടെ സ്ട്രൈക്കർ ചിചാരിറ്റോയെ സ്വന്തമാക്കാൻ ഒരുങ്ങി മേജർ ലീഗ് സോക്കർ ക്ലബ്ബായ എൽ എ ഗാലക്സി‌. എൽ എ ഗാലക്സി ജനറൽ മാനേജറായ ഡെന്നിസ് ടെ ക്ലോസെയാണ് കിചാരിറ്റോയെ അമേരിക്കൻ മണ്ണിലേക്കെത്തികാനുള്ള പ്ലാനുകളെ കുറിച്ച് തുറന്ന് പറഞ്ഞത്. 10 മില്ല്യൺ യൂറോയോളം നൽകിയാണ് താരത്തെ സ്പെയിനിൽ നിന്നും എത്തിക്കാൻ എൽഎ ഗാലക്സി ശ്രമിക്കുന്നത്.

പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിൽ നിന്നും കഴിഞ്ഞ സെപ്റ്റംബറിലാണ് ചിച സെവിയ്യയിൽ എത്തിയത്. മെസ്കിക്കൻ ദേശീയ ടീമിൽ അംഗമായിരുന്ന ചിചാരിറ്റോ എന്ന ഹാവിയർ ഹെർണാണ്ടസ് ഈ സീസണിൽ നിറം മങ്ങിയിരുന്നു. തുടർച്ചയായി പ്ലേയിംഗ് ടൈം കിട്ടാതെ ബുദ്ധിമുട്ടുന്ന ചിചാരിറ്റോ സ്പാനിഷ് ടീം വിടുമെന്നും സൂചന നൽകിയിരുന്നു. മുൻ റയൽ മാഡ്രിഡ്, യുണൈറ്റഡ് താരമായ ചിചാരിറ്റോയിലൂടെ മിലാനിലേക്ക് പോയ സൂപ്പർ താരം സ്ലാത്തൻ ഇബ്രഹിമോവിചിന്റെ അഭാവം നികത്താനാണ് എൽ എ ഗാലക്സിയുടെ ശ്രമം.

Advertisement