ഹിറ്റ്മാന്റെ ബാറ്റിംഗ് കണ്ട് നിൽക്കാറുണ്ട്, തുറന്ന് പറച്ചിലുമായി പാക്ക് ഇതിഹാസ താരം

- Advertisement -

ഇന്ത്യൻ താരം രോഹിത് ശർമ്മയെ പുകഴ്ത്തി പാക്കിസ്താൻ ഇതിഹാസം സഹീർ അബ്ബാസ്. ഹിറ്റ്മാൻ രോഹിത്ത് ശർമ്മ കളിക്കുമ്പോൾ ആ മത്സരത്തിൽ താൻ ലയിച്ച് പോകാറുണ്ടെന്ന് പറഞ്ഞ സഹീർ അബ്ബാസ്, രോഹിത്തിന്റെ ബാറ്റിംഗ് തൂടങ്ങിക്കഴിഞ്ഞാൽ ടെലിവഷന്‍ സ്ക്രീനിന് മുന്നില്‍ നിന്നും താന്‍ മാറാറില്ലെന്ന് സഹിര്‍ ആബ്ബാസ് പറഞ്ഞു.

ഓരോ ഷോട്ടിനേയും കുറിച്ച് വ്യക്തമായ ധാരണ രോഹിത്തിനുണ്ട്. രോഹിത് ശർമ്മക്ക് ഒപ്പ്ം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയേയും സഹീർ അബ്ബാസ് പ്രകീർത്തിച്ചിരുന്നു. പാക്കിസ്താന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സഹീർ അബ്ബാസ്. ഏഷ്യൻ ബ്രാഡ്മാൻ എന്നറിയപ്പെട്ടിരുന്ന സഹീർ അബ്ബാസാണ് ODI യിൽ ആദ്യമായി തുടർച്ചയായ 3 സെഞ്ചുറികളടിക്കുന്നത്.

Advertisement