ഇനി ലക്ഷ്യം ഗോൾ കീപ്പർ, ചെൽസി മെൻഡിക്ക് പിന്നാലെ

- Advertisement -

ചെൽസി ട്രാൻസ്ഫറുകൾ അവസാനിപ്പിക്കുന്നില്ല. അറ്റാക്കും ഡിഫൻസും ഒക്കെ അതിശക്തമാക്കിയ റോമന്റെ ടീം ഇനി ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യമിടുന്നത് ഒരു ഗോൾ കീപ്പറെയാണ്. ചെൽസിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ കെപയുടെ ഫോമില്ലായ്മ ആണ് ലമ്പാർഡ് ഒരു ഗോൾ കീപ്പറെ കൂടെ വേണം എന്ന് ആവശ്യപ്പെടാൻ കാരണം. ഇപ്പോൾ റെന്നെസിന്റെ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡിയിലാണ് ചെൽസിയുടെ കണ്ണ്.

മെൻഡിയുമായു റെന്നെസുമായും ചെൽസി ചർച്ചകൾ ആരംഭിച്ചു. റെന്നെസിനെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോൾകീപ്പറാണ് മെൻഡി. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചത് കൊണ്ട് തന്നെ എളുപ്പത്തിൽ മെൻഡി ഫ്രാൻസ് വിടാനും സാധ്യതയില്ല. നേരത്തെ ചെൽസി ലില്ലെ ഗോൾ കീപ്പർ മൈക് മൈഗ്നനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ചെൽസിയുടെ ഓഫർ മൈഗ്നൻ നിരസിക്കുകയായിരുന്നു.

Advertisement