16 മില്യൺ കാശ് കൊടുത്ത് മാറ്റി കാഷിനെ ആസ്റ്റൺ വില്ല സ്വന്തമാക്കി

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല അവരുടെ ഡിഫൻസിനെ ശക്തമാക്കാൻ സഹായിക്കുന്ന നിർണായകമായ ട്രാൻസ്ഫർ പൂർത്തിയാക്കി. നോട്ടിങ്ഹാം ഫോറസ്റ്റ് താരം മാറ്റി കാഷിനെ ആണ് ആസ്റ്റൺ വില്ല സൈൻ ചെയ്തത്. 23കാരനായ താരത്തിന് വേണ്ടി 16 മില്യൺ ആസ്റ്റൺ വില്ല ചിലവഴിച്ചു. താരം 5 വർഷത്തെ കരാറിലാണ് വില്ലാ പാർക്കിൽ എത്തുന്നത്.

കഴിഞ്ഞ സീസണിൽ കഷ്ടിച്ച് റിലഗേഷനിൽ നിന്ന് രക്ഷപ്പെട്ട ആസ്റ്റൺ വില്ല വരും സീസണിൽ പ്രീമിയർ ലീഗിൽ ഒരുപാട് മുന്നോട്ട് പോകാൻ ആണ് ആഗ്രഹിക്കുന്നത്. ഇതാണ് ഈ സൈനിംഗ് സൂചിപ്പിക്കുന്നതും. നോട്ടിങ്ഹാം ഫോറസ്റ്റിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന കാഷ് ഇതിനകം ക്ലബിനായി 141 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ കളിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു എന്നും ആ സ്വപ്നമാണ് ഈ ട്രാൻസ്ഫറോടെ സത്യമാകുന്നത് എന്നും കരാർ ഒപ്പുവെച്ച ശേഷം താരം പറഞ്ഞു.

Advertisement