“ബ്രൂണോ ഫെർണാണ്ടസിനെ സ്പർസിനു വാങ്ങാൻ ആവില്ല” – ജോസെ

- Advertisement -

ടോട്ടൻഹാം ബ്രൂണോ ഫെർണാണ്ടസിനായി രംഗത്തില്ല എന്ന് പരിശീലകൻ ജോസെ മൗറീനോ. ബ്രൂണോയെ സ്വന്തമാക്കാൻ മാത്രം പൈസയുള്ള ക്ലബല്ല ടോട്ടൻഹാം എന്ന് ജോസെ പറഞ്ഞു. അത്തരം വലിയ ട്രാൻസ്ഫറുകൾ നടത്തുന്ന ക്ലബ് ആയിരിക്കില്ല ടോട്ടൻഹാം എന്നും ജോസെ ഓർമ്മിപ്പിച്ചു. കഴിഞ്ഞ ആഴ്ച സ്പോർടിംഗിൽ പുതിയ കരാർ ഒപ്പുവെച്ചതോടെ ബ്രൂണോയെ സ്വന്തമാക്കുക ആർക്കും എളുപ്പമല്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.

2022 വരെ നീണ്ടു നിക്കുന്ന കരാർ ആണ് ബ്രൂണോ പോർച്ചുഗലുമായി ഒപ്പുവെച്ചത്‌. പുതിയ കരാറിൽ 100 മില്യൺ ആണ് താരത്തിന്റെ ബൈ ഔട്ട് ക്ലോസ്.കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബ്രൂണോയ്ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ശ്രമിച്ചിരുന്നു. ജോസെ മൗറീനോയുടെ ഇഷ്ട താരം കൂടിയാണ് ബ്രൂണോ. ജോസെ സ്പർസിൽ എത്തിയതോടെ അവരും ബ്രൂണോയ്ക്ക് ആയി രംഗത്ത് ഉണ്ട് എന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. അതിനാണ് ജോസെ ഇപ്പോൾ അവസാനമിട്ടത്.

Advertisement