ഐ എസ് എല്ലിൽ ഇന്ന് ബെംഗളൂരു എഫ് സി ഒഡീഷയ്ക്ക് എതിരെ

- Advertisement -

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ഐ എസ് എൽ പോരാട്ടം നടക്കും. ഇന്ന് പൂനെയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയും ബെംഗളൂരു എഫ് സിയുമാണ് ഏറ്റുമുട്ടുന്നത്. ഒഡീഷയുടെ താൽക്കാലിക ഹോം ഗ്രൗണ്ടാണ് പൂനെയിലെ ബാലവാദി സ്റ്റേഡിയം ഇപ്പോൾ. ഇരു ടീമുകളും അവസാന മത്സരങ്ങളിലെ സമനിലയുമാണ് ഇന്ന് ഇറങ്ങുന്നത്.

വിജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ ആകും ബെംഗളൂരു എഫ് സി ശ്രമിക്കുക. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത ടീമാണ് ബെംഗളൂരു എഫ് സി. സുനിൽ ഛേത്രി ഫോമിലേക്ക് ഉയർന്നത് ബെംഗളൂരു എഫ് സിക്ക് പ്രതീക്ഷകൾ നൽകുന്നു. ഒഡീഷ എഫ് സി അത്ര മികച്ച ഫോമിൽ അല്ല ഉള്ളത്. ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റ് മാത്രമേ ഇപ്പോൾ ഒഡീഷയ്ക്ക് ഉള്ളൂ. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.

Advertisement