മാർഷ്യലിന് വീണ്ടും പരിക്ക്, ഇന്ന് ടോട്ടൻഹാമിനെതിരെ കളിക്കില്ല

Photo: Reuters

നിലവിൽ നിരവധി പ്രശ്‌നങ്ങൾ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വലിയ മത്സരം നടക്കുന്നതിന് മുന്നോടിയായി പുതിയ പ്രശ്നം കൂടെ നേരിടേണ്ടതുണ്ട്. ഇന്ന് ടോട്ടൻഹാമിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേേ ആന്റണി മാർഷ്യൽ കളിക്കില്ല. മസിലിനേറ്റ പരിക്കാണ് മാർഷ്യലിനെ വലക്കുന്നത്.

അല്ലായെങ്കിൽ തന്നെ ടീമിൽ ഗോളടിക്കാൻ ആളില്ലാതിരിക്കെ മാർഷ്യൽ കൂടെ പുറത്താകുന്ന ഒലെയ്ക്ക് വലിയ തലവേദന നൽകും. മാർഷ്യലിന്റെ അഭാവത്തിൽ യുവ സ്ട്രൈക്കർ ഗ്രീൻവുഡിനെ ഒലെ ഇറക്കുമോ എന്നത് കണ്ടറിയണം. മധ്യനിരയിൽ പോഗ്ബ, മക്ടോമിനെ എന്നിവരും പരിക്കേറ്റ് പുറത്ത് നിൽക്കുകയാണ്. ഇന്ന് ജോസെയുടെ ഓൾഡ് ട്രാഫോർഡിലേക്കുള്ള തിരിച്ചുവരവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുകയാണെങ്കിൽ അത് ഒലെയുടെ ജോലി തന്നെ തെറിപ്പിച്ചേക്കും.

Previous article“ബ്രൂണോ ഫെർണാണ്ടസിനെ സ്പർസിനു വാങ്ങാൻ ആവില്ല” – ജോസെ
Next articleകോപ അമേരിക്ക 2020, ഗ്രൂപ്പുകളായി, അർജന്റീന, ചിലി, ഉറുഗ്വേ ഒരു ഗ്രൂപ്പിൽ